സത്യസന്ധത, ആത്മാര്‍ത്ഥത എന്നീ രണ്ടു മൂല്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം ഇല്ല. തന്ത്രങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. നിസ്വാര്‍ത്ഥമായ ജനസേവനം എന്നതിലുപരി ഇതൊരു തൊഴിലായി മാറിയിരിക്കുന്നു. അതിനാല്‍ സ്ഥാനം ഉറപ്പിക്കലും ഉയര്‍ത്തിക്കലും ധനസമ്പാദനവും എല്ലാം ഈ തൊഴില്‍ മേഖലയുടെ ഭാഗമായ പ്രവര്‍ത്തനങ്ങളായി. ഒരേ ലക്ഷ്യത്തിനായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ആരെയും ചവിട്ടി താഴ്ത്താനോ പാരവെക്കാനോ മടിയില്ലാത്ത മനസ്സിന്റെ ഉടമയാണ് ഇന്നത്തെ ശരാശരി രാഷ്ട്രീയക്കാരന്‍. സ്ഥിരമായ മിത്രവും സ്ഥിരമായ ശത്രുവും രാഷ്ട്രീയത്തില്‍ ഇല്ല. എല്ലാം അവനവനു വേണ്ടിയുള്ള നീക്കുപോക്കുകള്‍ മാത്രം. സംശുദ്ധരായ ജനസേവകര്‍ വംശനാശ ഭീഷണി നേരിടുന്നു. രാഷ്ടീയം നിസ്വാര്‍ത്ഥ ജനസേവനമാകുകയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭാഗീകമായെങ്കിലും മാന്യമായ തൊഴിലുകള്‍ ചെയ്ത് വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുന്ന ഒരു സംസ്കാരം ഉയര്‍ന്നു വരണം.
No comments:
Post a Comment