മനുഷ്യവംശത്തിന്റെ ഉത്ഭവത്തെയും വളര്‍ച്ചയേയുംപ്പറ്റി പല സിദ്ധാന്തങ്ങളും ഉണ്ട്. ചരിത്രകാരന്‍മാര്‍ പൊതുവേ അംഗീകരിക്കുന്ന സിദ്ധാന്തം "ചരിത്രപരമായ ഭൗതികവാദമാണ്". "വൈരുദ്ധ്യാത്മക ഭൗതികവാദം സാമൂഹ്യജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് ചരിത്രപരമായ ഭൗതികവാദമാകും" - EMS
സാമൂഹ്യമാറ്റത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം മനുഷ്യന്റെ ഉല്പാദനരീതികളാണ്. ഉല്പാദനോപകരണങ്ങളും അധ്വാനശേഷിയും ചേരുന്നതാണ് ഉല്പാദനശക്തികള്‍. ഉല്പാദനശക്തികള്‍ ഒറ്റക്കല്ല കൂട്ടായിട്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് എക്കാലത്തും ഉല്പാദനം നടക്കുന്നത് സാമൂഹികമായിട്ടാണ്. മനുഷ്യസമൂഹം വളരുന്നു എന്നു പറഞ്ഞാല്‍ ഉല്പാദനശക്തികള്‍ വളരുന്നു എന്നാണ് അര്‍ത്ഥം. ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ ഉല്പാദനത്തിന്റെ ആവശ്യത്തിനായി ചില ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെയാണ് "ഉല്പാദനബന്ധങ്ങള്‍" എന്നു പറയുന്നത്. ചരിത്രവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായ ഉല്പാദനബന്ധങ്ങളെ പൊതുവെ ആറായി തിരിക്കാം.
1. പ്രാകൃത കമ്മ്യൂണിസം
മനുഷ്യന്‍ വര്‍ഗ്ഗങ്ങളായി പിരിയുന്നതിനു മുമ്പ് എല്ലാവരും ഒന്നുപോലെ കഴിഞ്ഞ സാമൂഹയവ്യവസ്ഥയാണിത്. ഇവിടെ ചൂഷണമില്ല. ഉല്പാദനോപാധികളും ഉല്പന്നങ്ങളും കൂട്ടുടമസ്ഥതയില്‍.
2. അടിമത്തം
ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗവ്യവസ്ഥ. കയ്യൂക്കുള്ളവന്‍ ഉടമകളായി. അടിമയെ വാങ്ങാനും കൊല്ലാനുമുള്ള അവകാശം ഉടമക്ക്. ഈ ചൂഷണം നിറഞ്ഞ ജീവിതാവസ്ഥക്കെതിരെ സ്പാര്‍ട്ടക്കസ്സിനെപ്പോലുള്ളവര്‍ പോരാടി. കാലക്രമത്തില്‍ അടിമത്തം തകര്‍ന്നു.
3. ജന്മിത്തം
ജന്മി ഉല്പാദനോപകരണങ്ങളുടെ ഉടമയാണ്. എന്നാല്‍ അടിയാളന്റെ മുഴുവന്‍ ഉടമയല്ല. അടിമയെ കൊല്ലാനും മറ്റുമുള്ള അവകാശം ഇല്ല. ജന്മിയുടെ സ്വത്തുടമസ്ഥതക്കുകീഴിലാണ് അടിയാളനെങ്കിലും അയാള്‍ക്ക് വ്യക്തിപരമായ ഉടമസ്ഥത വളര്‍ന്നുവരുന്നതു കാണാം. ചൂഷകരും ചൂഷിതരും തമ്മിലുള്ള വര്‍ഗ്ഗസമരം ശക്തി പ്രാപിച്ചു. ജന്മിത്തം തകര്‍ക്കപ്പെട്ടു.
4. മുതലാളിത്തം
ഒരോവ്യവസ്ഥയും തൊട്ടുമുമ്പുണ്ടായിരുന്ന വ്യവസ്ഥയെക്കാള്‍ മെച്ചപ്പെട്ടതാണ്. ഇവിടെ തൊഴിലാളിയുടെ ഉടമയല്ല മുതലാളി. തൊഴിലാളിയെ വില്‍ക്കാനോ, വാങ്ങാനോ, കൊല്ലാനോ ഒന്നും മുതലാളിക്ക് അവകാശമില്ല. തൊഴിലാളി തന്റെ അധ്വാനശക്തി മുതലാളിക്ക് വില്‍ക്കുന്നു. എല്ലാ ചൂഷണങ്ങളുടേയും ഇര തൊഴിലാളിയാണ്. അവസാനത്തെ ചൂഷണവ്യവസ്ഥയാണ് മുതലാളിത്തം. ഭരണകൂടത്തേയും പോലീസിനേയും പട്ടാളത്തേയും കോടതിയേയും ഒക്കെ ഉപയോഗപ്പെടുത്തി ചൂഷണം തുടരാന്‍ മുതലാളിത്തം ശ്രമിക്കും. മുതലാളിത്തത്തിന്റെ അന്തകന്‍ തൊഴിലാളിവര്‍ഗ്ഗമാണ്.
5. സോഷ്യലിസം
ചൂഷകരും ചൂഷിതരുമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന വ്യവസ്ഥയാണിത്. "ഒരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് ജോലിചെയ്യുന്നു. ജോലിക്കനുസരിച്ച് കൂലികിട്ടുന്നു"- ഇതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ നിയമം. ജനങ്ങളുടെ ബോധത്തില്‍ വലിയമാറ്റം ഈ വ്യവസ്ഥ സൃഷ്ടിക്കും.
6. കമ്മ്യൂണിസം
സോഷ്യലുസ്റ്റ് വ്യവസ്ഥയില്‍ നിന്നും സമൂഹം മുമ്പോട്ടു പോകുമ്പോഴാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ എത്തിച്ചേരുന്നത്. "ഒരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് ജോലിചെയ്യുന്നു. ഒരോരുത്തര്‍ക്കും ആവശ്യത്തിനനുസരിച്ച് കൂലികിട്ടുന്നു"- ഇതാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ ലക്ഷ്യം. എല്ലാം ജനങ്ങളുടെ ഉടമസ്ഥതയില്‍. ഇവിടെ വര്‍ഗ്ഗമില്ല. എല്ലാവരും കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍. ഒരുവന്റെ ശബ്ദം മറ്റൊരുവന്റെ കാതില്‍ സംഗീതം പോലെ അനുഭവപ്പെടുന്ന പുതിയൊരു ലോകം.
No comments:
Post a Comment