P.SUNIL

P.SUNIL

Tuesday, 16 July 2013

മതപരിവര്‍ത്തനം - എതിര്‍ക്കപ്പെടേണ്ടതോ?

മരണം വരെയും ജനിച്ച മതത്തില്‍ തന്നെ വിശ്വസിച്ച് ജീവിക്കുന്നവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും. ഏതുമതവും സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. മറ്റു മതങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള മാനസിക വിശാലതയുടെ കൂടി ഭാഗമാണ് മതപരിവര്‍ത്തനം. ഭാരതീയ സംസ്കാരം വിവിധ മതങ്ങളെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ പഠിപ്പിക്കുന്നു.മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളും കൊണ്ട് വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളുടെ വിളനിലമായ ഇന്ത്യപോലെ മറ്റൊരുരാജ്യം ലോകത്തില്ല.
അധ:സ്ഥിത ജനവിഭാഗങ്ങളിലാണ് മതപരിവര്‍ത്തനം കൂടുതലായി നടക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ  പിന്നാക്കാവസ്ഥ,  സ്വന്തം മതത്തില്‍ നിന്നും നീതി ലഭിക്കാത്ത അവസ്ഥ, പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഇവയൊക്ക മതപരിവര്‍ത്തനത്തിനുള്ളഅടിസ്ഥാന കാരണങ്ങളാണ്. കോളനികള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ച് ചിലര്‍ മതപരിവര്‍ത്തനത്തിനുള്ള ഇരകളെ കണ്ടെത്തുന്നു. സാമൂഹികവും സാമ്പത്തികവും ജാതീയവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും ശാശ്വത മോചനം സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ മാത്രമേ സാധിതമാകു. അതിനായി വര്‍ഗ്ഗ സഹകരണവും വര്‍ഗ്ഗ സമരവും ശക്തിപ്പെടുത്തണം. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണ് എന്ന് സി.പി.ഐ(എം) ന്റെ പരിപാടിയില്‍ പറയുന്നു. അതിനാല്‍ മതപരിവര്‍ത്തനം ജാതീയമായ അടിച്ചമര്‍ത്തലിനു പരിഹാരമല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതാണ്.

1 comment:

  1. സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ മുതലെടുത്ത്‌ prelobhanangaliloode നിര്ബന്ധിത മതപരിവര്തനതിനു വിധേയരാകുന്നവരുടെ പഴയ അവസ്ഥക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നത്‌ ? എരി തീയില നിന്നും വറ ചട്ടിയിലെക്കാന് അവർ വീഴുന്നത് പണ്ടുണ്ടയിരുന്നതിലും ഭീകരമായ അവസ്ഥ .ഇതു സമുദായത്തിൽ നിന്നാണോ അവൻ മതം മാറിയത് ആ സമുദായത്തിന്റെ പേരിനോടോപ്പമായിരിക്കും(ദളിത്‌ ക്രിസ്ത്യാനി ,തണ്ടാ ക്രിസ്ത്യാനി )അവൻ അറിയപ്പെടുന്നത് അവനു വിവാഹം കഴിക്കനമെങ്കിലും ആ വിഭാഗത്തിൽ നിന്ന് മാത്രമേ സാധിക്കൂ
    മതം മാറ്റം ഉണ്ടാക്കുന്ന സാമൂഹികവും കുടുംപപരവുമായ ബുദ്ധിമുട്ടുകൾ വേറെയും .കുറെ മനുഷ്യരെ മതം മട്ടിയെടുതൽ ഉണ്ടാകുന്ന സാമ്പത്തിക ലാഭം മാത്രമാണ് ഇതിനു പിന്നിൽ പ്രെവർതിക്കുന്നർക്കു ലെക്ഷ്യം.സാമൂഹിക അസമത്വങ്ങൾ ഇല്ലാതാക്കാൻ പരിശ്രേമിക്കുകയാണ്
    അതിനുള്ള ഏക പോംവഴി .
    അടു കോഴി മാഞ്ചിയം,ഹിമാലയം സോളാർ തട്ടിപ്പുകളിൽ പെടുന്ന അതെ മാനസികാവസ്ഥയാണ് മതപരിവർത്തനം ത്തിനു വിധെയരകുന്നവർക്കുമുള്ളത്.പെട്ടന്ന് സ്വോര്ഗ രാജ്യം പ്രാപിക്കാൻ .
    വേണ്ടി സമുദ്രത്തില നിന്നും പൊട്ടക്കിണ ട്ടിലേക്കുള്ള വീഴ്ച.

    ReplyDelete