"മിടുക്കനായ
ഒരു വക്കീല്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ ഏതു കുറ്റവും ചെയ്യാം,
ശിക്ഷിക്കപ്പെടില്ല" ഇത് സമൂഹത്തില്‍ ശക്തമായി നില്ക്കുന്ന ഒരു
വിശ്വാസമാണ്. കുറ്റവാളികള്‍ക്ക് ഇതൊരു പ്രോത്സാഹനവുമാണ്. സ്ഥിരമായി
കേസില്‍ പ്രതികളാകുകയും കുറ്റവാസന ഒരു പ്രവണതയോ, വിനോദമോ, തൊഴിലോ ആയി
കാണുകയും ചെയ്യുന്ന കുറ്റവാളികളെ സഹായിക്കുന്നതില്‍ നിന്നും
വക്കീലന്‍മാര്‍ വിട്ടുനിന്നാല്‍ അത് സമൂഹത്തിന് ഗുണകരമാകും. കുറ്റവാളി
അധര്‍മ്മത്തിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ ഒരു വിഹിതമാണ് വക്കീലിന് ഫീസായി
കൊടുക്കുന്നത്. വിനാശകാരികളായ കുറ്റവാളികളെ നിയമവിധേയമാക്കി
ശിക്ഷവാങ്ങികൊടുക്കുന്നകാര്യത്തില്‍ വക്കീലന്‍മാര്‍ ഒറ്റകെട്ടായി
നിന്നുകൊണ്ട് സമുഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കണം.
1 comment:

unnivrindavan.blogspot.comFebruary 10, 2010 7:54 AM
ശക്തമായ ഭാഷ! കാലിക പ്രസക്തിയൂള്ള വിഷയം!!നിര്‍ഭയത്വം!!!