സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, കമ്പിനി ജീവനക്കാര്‍ എന്നിങ്ങനെയുള്ള ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വിവിധ ജനപ്രതിനിധി സഭകളിലെ ഭരണാധികാരികള്‍, അംഗങ്ങള്‍, ബോര്‍ഡ് - കോര്‍പ്പറേഷന്‍ ഭരണകര്‍ത്താക്കള്‍ എന്നീ സ്ഥാനങ്ങളില്‍ ഉള്ളവര്‍ സര്‍ക്കാരില്‍നിന്നും ശമ്പളം കൈപറ്റുന്നവരാണ്. ഈ രംഗത്ത് നല്‍കുന്ന സേവനത്തിന് പ്രതിഫലമായിട്ടാണ് ഇവര്‍ ശമ്പളംകൈപ്പറ്റുന്നത്. ഇവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യത്താല്‍ അവശതയനുഭവിക്കുന്നവരാണ്. ഇവരുടെ ചികിത്സക്കുതന്നെ സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. ശാരീരികമായ അവശത മാനസികമായ തളര്‍ച്ചക്കു കാരണമാകും. ഇതുമൂലം പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ബുദ്ധിപരമായ വ്യവഹാരങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ഇവര്‍ക്ക് കഴിയാതെ വന്നേക്കാം. സമൂഹത്തിന് ഇത്തരത്തില്‍ ഇവര്‍ ബാദ്ധ്യതയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ തെരെഞ്ഞെടുക്കുന്നതോ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നതോ ആയ ഇത്തരം സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് വിരമിക്കല്‍ പ്രയപരിധി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം.
ഇത് നടക്കില്ല, കാരണം ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ട ഭരണാധികാരികളില്‍ ഭ്രരിഭാഗവും കിഴവന്‍മാരാണ്.
No comments:
Post a Comment