സര്‍വ്വീസില്‍
ഇരിക്കുന്ന അദ്ധ്യാപകര്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഒരു
ഗുണനിലവാര പരിശോധനക്ക് (പരീക്ഷ) വിധേയരാകണം എന്ന നിര്‍ദ്ദേശത്തോട് എല്ലാ
അദ്ധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചു. കുട്ടികളെ പഠിപ്പിക്കുകയും
പരീക്ഷക്ക് വിധേയരാക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍ തന്റെ അറിവുകളും
പ്രാപ്തിയും പരിശോധിക്കുന്നതില്‍ നിന്നും എന്തിന് ഒഴിഞ്ഞുമാറണം.
കാലഘട്ടത്തിനനുസരിച്ച് തന്റെ വൈജ്ഞാനിക മണ്ഡലം വികസിപ്പിക്കുന്നവനാകണം
അദ്ധ്യാപകന്‍. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ്. കുട്ടിക്ക് ഭയരഹിതമായി പരീക്ഷയെ അഭിമുഖീകരിക്കുവാന്‍ പരീക്ഷാ രീതിയില്‍പോലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ പോലും ഭയപ്പെടാത്ത
ഈ കാലത്ത് പരീക്ഷയെ ഭയപ്പെട്ട് പ്രതിഷേധിക്കുന്ന അദ്ധ്യാപകര്‍ അദ്ധ്യാപക
സമൂഹത്തിന് അപമാനമാണ്.
No comments:
Post a Comment